വൈദ്യുതിക്ക് 19 പൈസ സർച്ചാർജ് തുടരും


തിരുവനന്തപുരം :-  വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സർച്ചാർജ് തുടരും. കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാൻ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സർച്ചാർജും ഈടാക്കുന്നത്.

 ഒക്ടോബർ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.08 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാൻ യൂണിറ്റിന് യഥാർഥത്തിൽ 24 പൈസ ചുമത്തണം. എന്നാൽ, സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മിഷൻ ബോർഡിനെ അനുവദിച്ചുള്ളൂ.

Previous Post Next Post