കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു


കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ 29-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കൈകൊട്ടിക്കളി മത്സരം ഡിസംബർ 24 ഞായറാഴ്ച കമ്പിൽ ബസാറിൽ വച്ച് നടക്കും..

ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് അവസരം.വിജയികൾക്ക് 5000, 3000, 2000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.  എൻട്രികൾ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ 30. 

രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.9895567434, 9846561977, 9446771393

Previous Post Next Post