പറശ്ശിനിക്കടവ് :- നാലു ദിവസങ്ങളിലായി നടന്നു വന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശീല വീണു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. പറശ്ശിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനവും കമ്പിൽ ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ പി, യു പി ജനറൽ വിഭാഗത്തിൽ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ ചാമ്പ്യൻ മാരായി.എൽ പി വിഭാഗത്തിൽ മോറാഴ സൗത്ത് എൽ പി സ്കൂളും,യുപി വിഭാഗത്തിൽ പെരുമാച്ചേരി യുപി സ്കൂളും റണ്ണേഴ്സ് അപ്പ് ആയി.
ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗത്തിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യനും പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണര്‍ അപ്പുമായി.
ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യനും മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ റണ്ണർ അപ്പുമായി .യുപി സംസ്കൃതം വിഭാഗത്തിൽ കയരളം എ യു പി സ്കൂൾ ചാമ്പ്യനും ചെക്കിക്കുളം രാധാകൃഷ്ണ യു പി സ്കൂൾ റണ്ണർ അപ്പുമായി.
എൽപി അറബിക് വിഭാഗത്തിൽ കണ്ടക്കൈ എൽ പി സ്കൂൾ ചാമ്പ്യനും കമ്പിൽ മാപ്പിള യു.പി സ്കൂൾ റണ്ണേഴ്സ് അപ്പും ആയി . യുപി അറബിക് വിഭാഗത്തിൽ കൊളച്ചേരി എയുപി സ്കൂൾ ചാമ്പ്യനും രാധാകൃഷ്ണ യു പി സ്കൂൾ റണ്ണേഴ്സ് അപ്പും ആയി. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ചട്ടുകപാറ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യനും മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് അപ്പും ആയി.