ബന്ധപ്പെട്ട കക്ഷികൾ മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതാണെന്നും നിർദ്ദേശം നൽകി. കൂടാതെ ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് പലഹാരം റസ്റ്റോറന്റിന് പതിനായിരം രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാനും സ്ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, ക്ളീൻ സിറ്റി മാനേജർ ബൈജു പി.പി, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് .കെ, കണ്ടിജന്റ് ജീവനക്കാരി റോജ കെ.കെ എന്നിവർ പങ്കെടുത്തു.