കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം ഡിസംബർ 8,9 തീയതികളിൽ നടക്കും.
ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊടിയേറ്റം. ഉച്ചയ്ക്ക് 2 മണിക്ക് മലയിറക്കൽ, വൈകുന്നേരം 5 മണിക്ക് അന്തിവെള്ളാട്ടം. രാത്രി 7 മണി മുതൽ 9.30 വരെ പ്രസാദസദ്യ.
ഡിസംബർ 9 ശനിയാഴ്ച രാവിലെ 5 മണിക്ക് തിരുവപ്പന. വൈകുന്നേരം 6 മണിക്ക് പ്രദേശവാസികളുടെ കലാപരിപാടികൾ, രാത്രി 8 മണിക്ക് വിൽകലാമേളയും അരങ്ങേറും.