കൊളച്ചേരി :- വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് കൊളച്ചേരിയുടെയും പരിസര പ്രദേശങ്ങളിലെയും പതിവ് കാഴ്ചകളിൽ ഒന്നാണ്. നിരവധി ഇടങ്ങളിൽ വിവിധ ദിവസങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോവുകയാണ്.
ഇന്ന് രാവിലെ പന്ന്യങ്കണ്ടിയ്ക്ക് സമീപം പൈപ്പ് പൊട്ടി മണിക്കൂറുകളോളം വെള്ളം റോഡിലൂടെ ഒഴുകി പോവുക ഉണ്ടായി. ബന്ധപ്പെട്ടവരെ വിളിച്ച് അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇതേ സ്ഥലത്ത് നിന്നും വെള്ളം പൊട്ടി ഒഴുകുന്നുണ്ടെങ്കിലും അധികാരികൾ ഇത് വരെ ഈ പ്രശ്നം പരിഹരിക്കാൻ തയ്യാറായിട്ടില്ല. മാസങ്ങളായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്ന കാര്യം വാട്ടർ അതോറിറ്റിയിൽ ചെന്ന് നേരിട്ടും ഫോൺ മുഖാന്തിരവും പ്രദേശവാസികൾ അറിയിക്കുന്നുണ്ടെങ്കിലും അവയൊന്നും പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പൈപ്പ് പൊട്ടലും വെള്ളം അനാവശ്യമായി റോഡിലൂടെ ഒഴുകി പോകുന്നതും ദയനീയമായി നോക്കി നിൽക്കുകയാണ് ജനങ്ങൾ.ഇതിനൊരു പരിഹാരം കാണാൻ ബന്ധപ്പെട്ടർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് 'കൊളച്ചേരി വാർത്തകൾ Online News' നും ആവശ്യപ്പെടാനുള്ളത്.