കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് സെക്രട്ടറിയേറ്റ് പടിക്കൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

 


തിരുവനന്തപുരം :- കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. KCEC സംസ്ഥാന പ്രസിഡന്റും INTUC സംസ്ഥാന പ്രസിഡന്റുമായ R. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ KPCC പ്രസിഡന്റ് K മുരളീധരൻ ഉദ്ഘാടനം ചെയ്തു. 

 കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശിതരൂർ MP മുഖ്യപ്രഭാഷണം നടത്തി. KCEC സംസ്ഥാന സെക്രട്ടറി സുരേഷ് ആമ്പക്കാടൻ സ്വാഗതവും , കൈപ്പള്ളി മാധവൻകുട്ടി, SR ഹാരീസ്, INTUC കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ - ജോർജ്ജ് പ്ലാത്തോട്ടം, കോഴിക്കോട് ജില്ലാ INTUC പ്രസിഡന്റ് രാജീവൻ , സംസ്ഥാന സെക്രട്ടറിമാരായ K V സന്തോഷ്, വിനോദ് പുഞ്ചക്കര, കാസർഗോഡ്, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോടി ജില്ലാ പ്രസിഡന്റ് മാരായ C V ഭാവനൻ , മധു ഇ.കെ, അഖിൽ , രഘുപാണ്ഡവപുരം, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കോഴിക്കോട്, തൃശൂർ ജില്ലാ സെക്രട്ടറി വിജയലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.













Previous Post Next Post