നാറാത്ത് :- നാറാത്ത് സനാതന ധർമ്മ പാഠശാലയായ ചിദഗ്നിയുടെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് നവംബർ 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നാറാത്ത് ഭാരതി ഹാളിൽ ലളിതാസഹസ്രനാമ പാരായണത്തോടെ തുടക്കം കുറിക്കും. തുടർന്ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ദീപാവലി സന്ദേശം നൽകും. ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.
5.30 മുതൽ ഭരതനാട്യം, മോഹിനിയാട്ടം , കുച്ചുപ്പുടി ,നാടോടി നൃത്തം, ലളിതഗാനം , ഭക്തിഗാനം , തിരുവാതിരക്കളി എന്നിവ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9074296173 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.