മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡ് പണി ആരംഭിച്ചു


മയ്യിൽ :- നാട്ടുകാരുടെ ഏറെക്കാലമായുള്ള മുറവിളിയ്ക്കു ശേഷം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ലിങ്ക്റോഡുകളായ ചേലേരിമുക്ക് - ചെക്കിക്കുളം - നായാട്ടുപാറ, കാട്ടാമ്പള്ളി - മയ്യിൽ -കൊളോളം റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡ് പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി പരിഷ്ക്കരണ പ്രവൃത്തികൾ ആരംഭിച്ചു.

മയ്യിൽ ബസ്‌ സ്റ്റാന്റിൽ നിന്നും കടൂർ മുക്കുവരേയുള്ള സുമാർ നാലു കിലോമീറ്റർ റോഡാണ് എട്ടു മീറ്റർ വീതിയിൽ നാല് കോടി രൂപയുടെ എസ്റ്റിമേറ്റിൽ അഭിവൃദ്ധിപ്പെടുത്തുന്നത്. ആദ്യമായി പതിനൊന്നോളം കൾ വർട്ടുകളുടെ പണിയാണ് ആരംഭിച്ചിട്ടുളളത്.

 പ്രവൃത്തിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനായി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത രക്ഷാധികാരിയായി പ്രാദേശിക ജാഗ്രതാസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.പി.രാജന്റെ അദ്ധ്യക്ഷതയിൽ വള്ളിയോട്ട് ജയകേരള വായനശാലയിൽ ചേർന്ന കമ്മറ്റി രൂപീകരണ യോഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ അശ്വതി പദ്ധതി വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. ഓമന, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ .എം.സുരേഷ് ബാബു, സി.അബ്ദു ഖാദർ എന്നിവരും, കെ.പി. ചന്ദ്രൻ, എം.നാരായണൻ നമ്പൂതിരി, കെ.വി. ജനാർദ്ദനൻ, ഒ. ദിലീപ് കുമാർ, രസിത, അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.

 ഭാരവാഹികളായി ഇ.പി.രാജൻ (ചെയർമാൻ), ഐ. വിവേക് ബാബു ( കൺവീനർ) , ഇ എം.സുരേഷ് ബാബു, സി. അബ്ദുൾ ഖാദർ (വൈ: ചെയമാൻമാർ ), കെ.സുധാകരൻ, കെ.പി.ചന്ദ്രൻ (ജോ: കൺവീനർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

 

          

Previous Post Next Post