മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസ്സിൽ ; മഞ്ചേശ്വരത്ത് ഉദ്ഘാടനം അൽപ്പസമയത്തിനകം


കാസര്‍ഗോഡ് : പിണറായി സർക്കാരിന്‍റെ നവകേരള ജനസദസിന്‍റെ ഉദ്ഘാടനം ഇന്ന്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ മൂന്നരയ്ക്കാണ് നവകേരള ജനസദസിന്‍റെ ഉദ്ഘാടനം. കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിലാണ് ഉദ്ഘാടന വേദിയിലേക്ക് എത്തുന്നത്. സദസിനെത്തിയ നാട്ടുകാരിൽ നിന്ന് പരാതികൾ ഉദ്യോഗസ്ഥർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.


Previous Post Next Post