അഴീക്കൽ :- നവകേരള സദസ്സിനെതിരെ യൂത്ത്ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് മണ്ഡലം നവകേരളസദസ്സിന്റെ വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം നടത്തി. കറുത്ത ഷർട്ടും മറ്റും ധരിച്ച് കരിങ്കൊടിയും പ്ലേക്കാർഡുമായെത്തിയായിരുന്നു പ്രതിഷേധം. പോലീസ് സംഘമെത്തി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ ഷിനാജ്, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അശ്കർ കണ്ണാടിപ്പറമ്പ്, മിദ്‌ലാജ് എ.എൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൈഫുദ്ദിൻ നാറാത്ത്, അസ്‌നാഫ് .കെ, ഫാസിൽ പാറക്കാട്ട് തുടങ്ങിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.