നവകേരള സദസ്സ് നടക്കുന്ന കണ്ണൂർ സ്റ്റേഡിയത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. സ്റ്റേഡിയം കോർണറിൽ വെച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്റ്റേഡിയം കോർണറിൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.