ബി.എൻ.ഐ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻ്റ് മലബാർ എക്സ്പോ ഇന്ന് മുതൽ കണ്ണൂരിൽ


കണ്ണൂർ :- ബി.എൻ.ഐ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻ്റ് മലബാർ എക്സ‌്‌പോ 2023 ഇന്ന് നവംബർ 24 മുതൽ 27 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ വെച്ച് നടക്കും. വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.

വിവിധതരം ബിസിനസ്സ് സ്ഥാപനങ്ങൾ അടങ്ങുന്ന എയർ കണ്ടീഷൻ ചെയ്ത ഇരുന്നൂറോളം സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, വാഹനമേള, കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കുകൾ, സെമിനാറുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ എക്സ്‌പോയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ 8 മണി വരെയാണ് പ്രവേശനം.

കണ്ണൂരിലെ 50 ഓളം വരുന്ന സാംസ്‌കാരിക - ബിസിനസ്സ് സംഘടനകൾ ബിസിനസ്‌ നെറ്റ്‌വർക്ക് ഇന്റർനാഷണൽ ബി.എൻ.ഐ കണ്ണൂർ നടത്തുന്ന എക്‌സിബിഷനിൽ കൈകോർക്കുന്നു. കണ്ണൂരിൽ ആദ്യമായി പോലീസ് മൈതാനം മുഴുവനായും ഏറ്റെടുത്തുകൊണ്ടും പൂർണ്ണമായി എയർകണ്ടീഷൻ ചെയ്‌ത സ്റ്റാളുകളോടു കൂടിയുമാണ് BNI എക്സ്പോ ഒരുക്കിയിക്കുന്നത്. 

എക്‌സിബിഷനിലേക്കുള്ള പ്രവേശനവും കാർ പാർക്കിംങ്ങ് സൗകര്യം പൂർണ്ണമായും സൗജന്യമായും നൽകുന്ന ആദ്യത്തെ ബിസിനസ്സ് എക്സ്പോയാണ് ഗ്രാൻ്റ് മലബാർ എക്‌സ്പോ.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് നെറ്റ് വർക്ക് റെഫറൽ ഓർഗനൈസേഷനാണ് BNI. ലോക വ്യാപകമായി 79 രാജ്യങ്ങളിൽ 3 ലക്ഷത്തിലധികം മെമ്പർമാരുള്ള ഈ ഓർഗനൈസേഷന്റെ കണ്ണൂർ റീജിയണിൽ ഏകദേശം 600 ഓളം മെമ്പർമാരുണ്ട്.

'Malabariance' എന്ന പേരിൽ മലബാറിലെ ബി.എൻ.ഐ മെമ്പർമാരുടെ മെമ്പേർസ് ഡെയും എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. കണ്ണൂരിന്റെ വ്യാവസായിക-സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി നവംബർ 25 ന് വൈകുന്നേരം അവാർഡ് നൈറ്റും സംഘടിപ്പിക്കുന്നു.

Previous Post Next Post