മയ്യിൽ :- വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ "വ്യാപാരവും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ" മുഖ്യ പ്രഭാഷണം നടത്തി. സേവന പദ്ധതിയുടെ ഭാഗമായി മയ്യിൽ പോലീസിന് നൽകിയ CCTV ക്യാമറ മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദു റഹ്മാൻ ഏറ്റുവാങ്ങി.
അസുഖ ബാധിതരായി തുടർചികിത്സയിലുള്ള യൂണിറ്റ് അംഗങ്ങളായ 9 പേർക്കായി 1,20000 രൂപ (ഒരു ലക്ഷത്തി ഇരുപതിനായിരം) ചികിത്സാ ധനസഹായം ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് വിതരണം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷ വിജയികളായ 31 പേർക്ക് മൊമെന്റോയും, ക്യാഷ് അവാർഡും നൽകി. 33 വർഷമായി മയ്യിൽ ടൗണിൽ ചുമട്ടുതൊഴിലാളിയായി സേവനം അനുഷ്ഠിക്കുന്ന കെ.വി ഹമീദിനെ ദേവസ്യ മേച്ചേരി ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസുഫ് പാലക്കീൽ, കെ.ബിജു , യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദു റഹ്മാൻ, സംസ്ഥാന സമിതി അംഗം കെ.പി അബ്ദുൽ ഗഫൂർ, ട്രഷറർ യു.പി മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂരിലെ പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേള, മയ്യിൽ യൂണിറ്റ് വനിതാ വിംഗ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.