കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം വടക്കേ കാവിൽ ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാകർമ്മം നടത്തി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം - വടക്കേകാവ് ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാകർമ്മം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടന്നു.

മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സ്വാമിമാരുടെ വിശേഷാൽ നിറമാല ശനിയാഴ്ച ഡിസംബർ 2 ന് നടക്കും. രാവിലെ 5 ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, നിറമാല, അയ്യപ്പഭജന സംഘത്തിൻ്റെ ഭജന, കർപ്പൂരാഴി പ്രദക്ഷിണം, പ്രസാദ ഊട്ട് എന്നിവ നടക്കും.





Previous Post Next Post