കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പോഷക ഘടകങ്ങളുടെ മുഖാമുഖ വർത്തമാനം കഴിഞ്ഞ ദിവസം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ശാഖാ തലങ്ങളിലെ സംഘടനാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനുള്ള മുഖാമുഖ വർത്തമാനം സംഗമം പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ മുഖാമുഖ വർത്തമാനം നിയന്ത്രിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ , പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ മുഹമ്മദ് കുട്ടി ഹാജി, യൂസഫ് പള്ളിപ്പറമ്പ് , അന്തായി നൂഞ്ഞേരി, നസീർ പി കെ പി, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, കെ.എം സി.സി പ്രതിനിധി മുഹ്സിൻ പള്ളിപ്പറമ്പ്, വിവിധ ശാഖ ഘടകങ്ങളുടെ ഭാരവാഹികളും സംസാരിച്ചു.യൂസുഫ് മൗലവി കമ്പിൽ പ്രാർഥനക്ക് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
വോട്ടർ പട്ടിക പേര് ചേർക്കൽ, ഡിസംബർ 14 ന് തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്, ഡിസംബർ 22-ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് എന്നിവ വിജയിപ്പിക്കുവാനും, ഡിസംബർ 10-നകം ശാഖകളിൽ മുഖാമുഖ വർത്തമാനം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.സംഗമത്തിൽ മുസ്‌ലിം ലീഗ് , മുസ്‌ലിം യൂത്ത് ലീഗ് , എം എസ് എഫ് ,പ്രവാസി ലീഗ് , പഞ്ചായത്ത് ഭാരവാഹികളും ശാഖ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരും, ജനപ്രതിനിധികളും ,ബാങ്ക് ഡയറക്ടർമാരും പങ്കെടുത്തു.