മാണിയൂർ :- മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ 2022-23 വർഷത്തെ LSS വിജയികളെയും 2023 - 24 വർഷത്തെ സബ്ജില്ല ശാസ്ത്ര പ്രവൃത്തിപരിചയമേള സബ്ജില്ല കലോത്സവം വിജയികളെയും അനുമോദിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശ്രീ റോബർട്ട് ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഒ.പ്രവീൺ, മാനേജർ സി.മോഹനൻ, എം.ബാലകൃഷ്ണൻ, മുൻ പ്രാധാനാധ്യാപിക എൻ വിനോദിനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി എം.അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു. LSS വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് കെ.സി ഷംന സ്വാഗതവും വിദ്യാരംഗം കൺവീനർ റജിൻ കെ.പി നന്ദിയും പറഞ്ഞു.