അമ്മ മരിച്ച് മൂന്നാം ദിനത്തിൽ മകനും മരിച്ചു


പാനൂർ :- അമ്മ മരിച്ച് മൂന്നാമത്തെ ദിവസം മകനും മരിച്ചു. സെൻട്രൽ വള്ള്യായിലെ കളത്തിങ്കൽ ദിലീപനാണ് (47) ഇന്നലെ മരിച്ചത്. ഇവരുടെ മാതാവ് കളത്തിങ്കൽ ദേവി കഴിഞ്ഞ ഞായാറാഴ്ചയാണ് മരിച്ചത്.

ഇന്നാണ് ദേവിയുടെ സഞ്ചയനം നടക്കേണ്ടിയിരുന്നത്. ദിലീപന്റെ സംസ്കാരം ഇന്നലെ നടന്നു. കുഞ്ഞിക്കണ്ണന്റെ മകനാണ്.

സഹോദരങ്ങൾ : പ്രദീപൻ, റീന, പരേതനായ സജീവൻ 

Previous Post Next Post