കാനച്ചേരി :- മുണ്ടേരി റെയ്ഞ്ച് മുസാബഖയിൽ മുണ്ടേരി മബാദി ഉൽഉലും മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. പടന്നോട്ട് അൻസാറുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും കുണ്ടലക്കണ്ടി നുസ്റത്തുൽ ഇസ്ലാം മദ്റസ മുന്നാം സ്ഥാനവും നേടി.
മുഅല്ലിം വിഭാഗത്തിൽ മുണ്ടേരി മബാദി ഉൽഉലും മദ്റസ ഒന്നാംസ്ഥാനവും അൻസാറുൽ ഇസ്ലാം മദ്റസ പടന്നോട്ട്, ഹിദായത്തുൽ ഇസ്ലാം മദ്റസ പുറവൂർ എന്നീ മദ്റസകൾ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം മാണിയൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ദാരിമി പടന്നോട്ട് അധ്യക്ഷനായി.
പി.സി കുഞ്ഞിമുഹമ്മദ് ഹാജി, ഖാദർ മുണ്ടേരി, മൊയ്തീൻ ഹാജി, മേമി ഹാജി, നിസാർ കാനച്ചേരി, എന്നിവർ സമ്മാന വിതരണം നടത്തി. റെയ്ഞ്ച് സെക്രട്ടറി സി .വി ഇൻഷാദ് മുസ്ലിയാർ, സ്വാഗത സംഘം ജന കൺവീനർ റിയാസ് അസ്അദി, അലി ഫൈസി ഇർഫാനി, ഇബ്രാഹിം ദാരിമി, അഹ്മദ്കുട്ടി മുസ്ലിയാർ, സിയാദ് അസ്അദി, നിസാർ അസ്അദി, സജീർ അസ്അദി, മുജീബ് മൗലവി മുണ്ടേരി, അബ്ദുൽ ബാരി മൗലവി, റംഷാദ് ദാരിമി, മിനാ പടന്നോട്ട് മൊട്ട, അദ് യാസീൻ പടന്നോട്ട്, സിനാൻ കുണ്ടലക്കണ്ടി എന്നിവർ സംസാരിച്ചു.