കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ചേലേരി സ്വദേശി മൻസൂറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


ചേലേരി :- കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ച് ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട ചേലേരി കായച്ചിറ സ്വദേശി മൻസൂറിന്റെ മൃതദേഹം ഇന്ന് നവംബർ 10 വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും. 

മയ്യിത്ത് ഇന്ന് ഉച്ചക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച് തുടർന്ന് 1 മണിക്ക് വീട്ടിലും തുടർന്ന് ചേലേരി ബുസ്ത്താനുൽ ഉലും മദ്റസയിലും പൊതുദർശനത്തിന് വെക്കും.

മൊട്ടക്കൽ മജീദിന്റെയും ഒ.വി സൈബുവിന്റെയും മകനാണ് മൻസൂർ. സഫ്വാൻ, മുനവ്വിറ എന്നിവർ സഹോദരങ്ങളാണ്.

Previous Post Next Post