കൊളച്ചേരി :- കൊളച്ചേരി പന്ന്യങ്കണ്ടി നാലാം പീടികയിൽ താമസിക്കുന്ന കൊളച്ചേരി ഇ പി കെ എൻ എസ് സ്കൂൾ റിട്ടയേർഡ് അറബിക് അധ്യാപകനും, കമ്പിൽ ലത്തീഫിയ്യ ഇസ്ലാമിക് സെൻറർ സെക്രട്ടറിയുമായ ടി സി അഷ്റഫ് മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന ടി മുഹമ്മദ് അഷ്റഫ് മാസ്റ്റർ (56 ) നിര്യാതനായി.
പരേതരായ മായൻ - ഇരിക്കൂർ തെക്കുമ്പാത്ത് ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ സഫിയ പി ടി പി നാലാം പീടിക. മക്കൾ : നസീഫ് പി ടി പി, അസീഫ പി.ടി.പി, ഫസീഹ പി ടി പി മരുമക്കൾ : മുഹമ്മദ് ഹനീഫ് കെ ടി കണ്ണാടിപ്പറമ്പ് (ദുബായ് ), ജാബിർ മയ്യിൽ ( മസ്കറ്റ് - ഒമാൻ), സഹോദരി ഖദീജ കോയ്യോട്,
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കെ എ ടി എഫ് തളിപ്പറമ്പ് സൗത്ത് സബ് ജില്ല പ്രസിഡണ്ട്, പന്ന്യങ്കണ്ടി മഹല്ല് സെക്രട്ടറി, എസ് വൈ എസ് കമ്പിൽ ഏരിയ കമ്മിറ്റിയംഗം, പാട്ടയം ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് സെൻറർ സ്ഥാപക മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ മുന്നേ വഹിച്ചിരുന്നു