മഹല്ല് നേതൃത്വം, മതനിരാസത്തെ ചെറുക്കുക

 


കണ്ണാടിപ്പറമ്പ്: -മുസ്ലിം മഹല്ലുകളിലേക്ക് മതനിരാസവും നിരീശ്വരവാദവും ഒളിച്ചു കടത്താൻ ഒരുമ്പെട്ടിറങ്ങിയ നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങളുടെ അജണ്ടകൾ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധം തീർക്കേണ്ടത് മഹല്ല് ജമാഅത്തിന് നേതൃത്വം നൽകുന്ന പണ്ഡിതരുടെയും നേതാക്കളുടെയും ധാർമിക ഉത്തരവാദിത്തമാണെന്ന് ദാറുൽ ഹസനാത്ത്  വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഓർമ്മപ്പെടുത്തി. മുസ്ലിം സമുദായം അതീവ ഗുരുതരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന പുതിയ കാലഘട്ടത്തിൽ പണ്ഡിതൻമാരും നേതാക്കളും ഒരുമിച്ച് നിന്ന് മുസ്ലിം ജനതയുടെ ഐക്യവും ഭദ്രതയും സംരക്ഷിക്കാൻ നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ നടന്ന ഉലമ ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ അദ്ധ്യക്ഷനായി.അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. കെ.പി അബൂബക്കർ ഹാജി, ഈസ പള്ളിപ്പറമ്പ് ,വി.എ മുഹമ്മദ് കുഞ്ഞി, അസീസ് ബാഖവി, ഒ.പി മൂസാൻ ഹാജി, അനസ് ഹുദവി, ജംഷീദ് ബാഖവി, എ.ടി മുസ്തഫ ഹാജി പങ്കെടുത്തു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post