നാൽപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കൊളച്ചേരിയിലെ രാമൻ പെരുമലയന്റെ മകൾ ശ്രീദേവിയുടെ 40-മത് ചരമദിനത്തിൽ IRPC നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. ഐആർപിസി മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര കുടുബാംഗങ്ങളിൽ നിന്ന് സഹായം ഏറ്റുവാങ്ങി.

ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി കൊളച്ചേരി , സിപിഎം കൊളച്ചേരി എൽസി അംഗം എം.രാമചന്ദ്രൻ , ടി.വി രാമൻ പണിക്കർ , പുഷ്പജൻ പണിക്കർ പാപ്പിനിശ്ശേരി, ദിനേശൻ പണിക്കർ, എം.വി ബാലകൃഷ്ണൻ പെരുമലയൻ എന്നിവർ പങ്കെടുത്തു.




Previous Post Next Post