കൊളച്ചേരി : വനിതാ ലീഗിന്റെ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ടി ഗാലയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം .അബ്ദുൽ അസീസ് നിർവഹിച്ചു .ചടങ്ങിൽ വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ .ടി .വി അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാഹുൽ ഹമീദ് , സെക്രട്ടറി നസീർ .പി .കെ .പി ,യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, വനിത ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ കെ താഹിറ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം റാസിന , സമീറ .സി .വി , സുമയ്യത്ത് വനിത ലീഗ് പഞ്ചായത്ത് പ്രവത്തക സമിതി അംഗങ്ങളും പങ്കെടുത്തു.