മാണിയൂർ :- ഭഗവതി വിലാസം എ.എൽ.പി സ്കൂൾ സ്ഥാപക മാനേജർ ശ്രീ കരിമ്പുങ്കര കുഞ്ഞാമൻ മാസ്റ്ററുടെ 29ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി പി. പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ശശിധരൻ "കരുതലോടെ കാലത്തിനൊപ്പം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എ.ലക്ഷ്മണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു . കുടുംബ സംഗമത്തിൽ നാട്ടുകാരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
സമീപ പ്രദേശത്തുള്ള 16 വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനറൽ ക്വിസ് മത്സരം നടത്തി. കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിലെ ആരോൺ സതീശൻ എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനവും കുറ്റ്യാട്ടൂർ ഈസ്റ്റ് എ എൽ പി സ്കൂളിലെ അവന്തിക പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
തുടർന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ മുനീർ എൻഡോമെന്റ് വിതരണവും ക്വിസ് മത്സര വിജയിക്കുള്ള സമ്മാനവും വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ കെ.കെ.എം ബഷീർ, ഇ.കെ ശശിധരൻ , പി ടി എ പ്രസിഡന്റ് കെ.പി ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.എം സഞ്ജു മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.