വിമൻ ജസ്റ്റിസ് ദ്വിദിന സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി


കണ്ണൂർ :- വിമൻ ജസ്റ്റിസ് ദ്വിദിന സംസ്ഥാന സമ്മേളനം കണ്ണൂരിലെ ചേംബർ ഹാളിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസയുടെ പതാക ഉയർത്തി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ പാലസ്തീൻ ഐക്യദാര്‍ഢ്യ ബാനർ ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചർ, വൈസ് പ്രസിഡന്റ് ഉഷ കുമാരി, സംസ്ഥാന സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, സീനത്ത് കൊക്കൂർ, സംസ്ഥാന ട്രഷറർ സനീറ ബഷീർ, സംസ്ഥാന സമിതി അംഗം സൽവ കെ.പി എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തി.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി നജിത റൈഹാൻ എന്നിവർ പഠനക്ലാസുകൾ നടത്തി.

Previous Post Next Post