കണ്ണൂർ :- സീനിയർ ജേണലിസ്റ്റ് ഫോറം കേരള 11-ാം സംസ്ഥാന സമ്മേളനം നവംബർ 3 മുതൽ 5 വരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. 5 ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി മുഖ്യാതിഥിതിയാകും. സമാപന സമ്മേളനം ഉദ്ഘാടനം വൈകിട്ട് 5 ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയാകും.
ഫോട്ടോ പ്രദർശനം നവംബർ 3 ന് രാവിലെ 10 ന് കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
നവംബർ 4 ന് വൈകിട്ട് 3 ന് മാധ്യമ വിശ്വാസ്യത എന്ന വിഷയത്തിൽ സെമിനാർ നടക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് മുൻ എഡിറ്റർ എം.ജി രാധാകൃഷ്ണൻ വിഷയാവതരണം നടത്തും. വൈകുന്നേരം 7 ന് സൗത്ത് സോൺ കൾച്ചറൽ സെന്റർ നടത്തുന്ന നൃത്തസന്ധ്യ നടക്കും.