പറശ്ശിനി റോഡ് :- നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ വിജയാരവം സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മയ്യിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പ്രീത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം.പി.ടി.എ പ്രസിഡന്റ് രമ്യ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രഥമാധ്യാപിക ടി.എം പ്രീത സ്വാഗതവും വി.പി രാഗേഷ് നന്ദിയും പറഞ്ഞു.