കണ്ണൂർ :- കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) കണ്ണൂർ ജില്ലാ സമ്മേളനം ഇരിക്കൂറിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് രാഗേഷ് പി.വിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ടി.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കെ.പി രമേശൻ, പ്രശോബ്, കെ.ആർ ഗോവിന്ദൻ, എൻ.പി മഹേഷ്, പി.പി ഷിബു, ബൈജു പുതുക്കുടി, സുരേഷ് ബാബു, ഇരിക്കൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.ടി നസീർ, പഞ്ചായത്ത് അംഗം മുഫീദ എന്നിവർ സംസാരിച്ചു.
അനധികൃത വയറിംഗ് തടയുന്നതിന് ആവശ്യമായ ഐപിസി നിയമം പ്രഭല്യത്തിൽ വരുത്തണമെന്ന് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ജനറൽ കൺവീനവർ ജമാലുദ്ധീൻ നന്ദിപറഞ്ഞു. വിവിധ ഇലക്ട്രിക്കൽ പ്ലമ്പിങ് ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.