കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ചു.പുതിയ പ്രസിഡൻറായി കെ പി ശശിധരനെ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും അദ്ദേഹം സ്ഥാനമേൽക്കുകയും ചെയ്തു..തുടർന്നാണ് പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പ്രഖ്യാപനം ഇന്നലെ നടന്നത്.പുതിയ പട്ടികയിൽ 7 വൈസ് പ്രസിഡൻറ് മാരും, 19 ജന.സെർട്ടറിമാരും ഒരു ട്രഷററും 24 എക്സിക്യുട്ടീവ് അംഗങ്ങളും ഉണ്ട്.
കെ പി ശശിധരൻ പ്രസിഡൻറും എൻ വി പ്രേമാനന്ദൻ, കെ ബാലസുബ്രമണ്യം, സി ശ്രീധരൻ മാസ്റ്റർ, പി പി പ്രഭാകരൻ, എം വി ഗോപാലൻ നമ്പ്യാർ, പി സത്യഭാമ, പി വി സന്തോഷ് എന്നിവർ വൈസ് പ്രസിഡൻ്റ്മാരുമാണ്. പി കെ പ്രഭാകരൻ മാസ്റ്ററാണ് ട്രഷറർ.