ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടത്തി.
ചേലേരി മണ്ഡലം പ്രസിഡൻ്റ് എം കെ സുകുമാരൻ അധ്യക്ഷത വഹിച്ചു.അനുസ്മരണ സമ്മേളനം ദളിത് കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് ജന. സെക്രട്ടറി പി കെ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ ഭാസ്കരൻ, ശ്രീധരൻ മാരാർ, കെ വത്സൻ, പി കെ പ്രഭാകരൻ മാസ്റ്റർ, മനോജ്, സുജിൻ ലാൽ, രജീഷ് മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു.കെ മുരളി മാസ്റ്റർ സ്വാഗതവും കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.