കക്കാട് :- അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ പുഴയിലേക്കിറങ്ങുന്ന രീതിയിൽ സ്ഥിരമായി വലിച്ചെറിയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ ഉടമസ്ഥന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. ഇരുപതോളം അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും
ജൈവ അജൈവ മാലിന്യങ്ങൾ
കക്കാട് പുഴയിലേയ്ക്കാണ് തള്ളിയത്. ക്വാർട്ടേർസിൽ മാലിന്യസംസ്കരണത്തിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അജൈവ മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നില്ല. പിഴയൊടുക്കാനും സ്ഥലം സ്വന്തം ചെലവിൽ വ്യത്തിയാക്കി റിപ്പോർട്ട് ചെയ്യാനും സ്ക്വാഡ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷനുമായി ചേർന്ന് നടത്തിയ പരിശോധനയിൽ സ്ക്വാഡ് അംഗങ്ങളായ ഇ.പി സുധീഷ്, കെ.ആർ അജയകുമാർ, ഷെരികുൽ അൻസാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനീത എൻ. എന്നിവർ പങ്കെടുത്തു.