ശ്രീമദ് ഭാഗവതം ഭക്തമനസ്സിൽ പ്രതിഷ്ഠിതമാവണം - ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്


ഗുരുവായൂർ :- ഭഗവത് നാമസങ്കീർത്തനങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം വഹിച്ചു അഞ്ചു വെള്ളിക്കുതിരകൾ തെളിക്കും രഥത്തിൽ ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അഖില ഭാരത ശ്രീമദ് ഭാഗവതസത്രം വിഗ്രഹ ചൈതന്യ യാത്ര പ്രയാണം തുടങ്ങി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം കിഴക്കേ നടയിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം രഥപീഠത്തിലിരുത്തി ദീപാരാധ നടത്തി. ഗുരുവായൂർ ക്ഷേത്രം ശാന്തി രുദ്രവാചസ്പതികീഴേടം രാമൻ നമ്പൂതിരി സഹകാർമ്മികനായി.

തുടർന്ന് ശ്രീമദ്ഭാഗവത മഹാസത്രം രഥപൂജ കാർമ്മികരായ രതീഷ് സ്വാമി മേപ്പയ്യൂർ, നാരങ്ങോളി അശോക്‌ സ്വാമി, എന്നിവർക്ക് തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് രഥം കൈമാറി. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെ പ്രതിപാദിക്കുന്ന ശ്രീമദ് ഭാഗവതം ഭക്തിക്കു വേണ്ടിയാണെന്നും ഇതുവഴി.മനസ്സുഖം പ്രദാനം ചെയ്യുന്നതാണെന്നും ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് പറഞ്ഞു. ആധുനിക സമൂഹത്തിൽ ഭാഗവതത്തിനുപ്രസക്തി വർധിച്ചു വരികയാണ്. ജനമനസ്സുകളിലേക്ക് ഭാഗവതമെത്തണം.  12 ദിവസങ്ങളായി ചിറക്കൽ പുഴാതിയിൽ നടക്കാൻ പോകുന്ന സത്രത്തിലൂടെ പണ്ഡിതന്മാർ വഴി ഗ്രന്ഥം സമ്പൂർണമായി പഠിക്കാനും മനനം ചെയ്യാനും സംശയനിവാരണത്തിനും സാധിക്കുമെന്നും ഗുരുവായൂർതന്ത്രി ചേന്നാസ് കൂട്ടിച്ചേർത്തു. ശ്രീമദ് ഭാഗവതം ജന മനസ്സിന് സൗഖ്യം നല്കുന്നതാണെന്നും ഭക്തമനസ്സിൽ ഭഗവത് ചൈതന്യമായി ഭാഗവതം പ്രതിഷ്ഠിതമാക്കാൻ സത്രത്തിലൂടെ സാധിക്കട്ടെയെന്നും തന്ത്രി ആശീർവദിച്ചു.

രഥയാത സമാരംഭ സമ്മേളനത്തിൽ ഗുരുവായൂർ ഭാഗവതസത്രം പ്രസിഡന്റ് കെ.ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ശബരിമല ക്ഷേത്രം മുൻ. പബ്ലിക് റിലേഷൻ ഓഫീസർ അയർക്കുന്നം രാമൻ നായർ , ടി.ജി.പദ്മനാഭൻ നായർ, എസ്. ശ്രീനി, രഥയാത്ര കോഡിനേറ്റർ പുത്തലത്ത് സന്തോഷ് കുമാർ ,വേണുഗോപാൽ ആളങ്ങാരി, ജയനാരായണൻ ,ഇ .പി. മനോഹരൻ പുഴാതി, ഡോ. സഞ്ജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു. ജയൻ പുഴാതി സ്വാഗതവും പ്രിജിത്ത് പാലങ്ങാട് നന്ദിയും പറഞ്ഞു.

രഥയാത്രയ്ക്ക് ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രം, പെരുന്തട്ട ശിവക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം , കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രം, കുന്നംകുളം അക്കിക്കാവ് ഭഗവതി ക്ഷേത്രം , തിരുനാവായനാവാമുകുന്ദക്ഷേത്രം , കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്ത കൂട്ടായ്മയും ക്ഷേത്ര സമിതികളും മാതൃ സമിതികളും ചേർന്ന് വൻവരവേല്പാണ്നല്കിയത് .രാത്രി കോഴിക്കോട് തളി മഹാദേവ ക്ഷേത്രത്തിൽ രഥയാത്ര സമാപിച്ചു. രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ആറിന് തിരുവാങ്ങൂർ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.

ഡിസംബർ 3 നാണ് കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിൽ രഥയാത്ര എത്തിച്ചേരുന്നത്. 2023 ഡിസംബർ 3 മുതൽ 14 വരെയാണ് കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിൽ 39-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നടക്കുക.



Previous Post Next Post