മയ്യിൽ ലയൺസ് ക്ലബ്ബ് ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

 


മയ്യിൽ:-മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഒന്നാം വാർഷികവും കുടുംബ സംഗമവും ഡിസ്ട്രിക്റ്റ് ഗവർണ്ണർ Lion CA ടി കെ റിജീഷ് PMJF ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ബാബു പണ്ണേരി റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺ രാഗേഷ് കരുണൻ, അനൂപ് കേളോത്ത്, പ്രകാശൻ കാണി,അഡ്വ ശ്രീജ സഞ്ജീവ്, ട്രഷറർ രാജീവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. 

ചടങ്ങിൽ വെച്ച് മയ്യിൽ ലയൺസ് ക്ലബ്ബ് സൗജന്യമായി വീടുവെച്ചു നൽകുന്ന ശ്രീമതി പുഷ്പക്ക് വസ്തുവിൻടെ ആധാരം ഡിസ്ട്രിക്ട് ഗവർണ്ണർ കൈമാറി.

നിരൂപ് മുണ്ടയാടൻ സ്വാഗതവും ബാലകൃഷ്ണൻ പി.പി. നന്ദിയും പറഞ്ഞു.ഗീതിക രാജ്മോഹൻ സ്ത്രീപുരുഷ സമത്വം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.തുടർന്ന് ലയൺസ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നുള്ള തിരുവാതിരക്കളി ഡാൻസ് നാടോടി നൃത്തം ഗാനാലാപനം കരോക്കെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

Previous Post Next Post