പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പരിപാടിക്ക് തുടക്കമായി. പള്ളിപ്പറമ്പ് ശാഖ മുസ്ലി ലീഗ് "ചന്ദ്രിക അറിവിൻ തിളക്കം " പരിപാടി സ്കൂൾ ലീഡർ റിയ കെ.എൻ.പി ക്ക് പത്രം നല്കി ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയംഗം ഹംസ മൗലവി നിർവഹിച്ചു.
ശാഖ മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട്, സി.കെ അബ്ദുല്ലത്തീഫ്, ഹെഡ് ടീച്ചർ കാഞ്ചന സീത, കെ.എം.സി.സി പ്രതിനിധികളായ കെ.അബ്ദുറഷീദ്, കെ.വി മുഹ്സിൻ, മുനീർ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് കെ.പി മഹമൂദ്, ഫജ്റുദ്ദീൻ.എം തുടങ്ങിയവർ പങ്കെടുത്തു.