ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു


ചേലേരി :-
ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലാ മന്ദിരത്തിൽ ചേർന്നു .യോഗം ഡിസിസിയുടെ ജനറൽ സെക്രട്ടറി കെ സി ഗണേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എംകെ സുകുമാരന്റെ അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി കെഎം ശിവദാസൻ, ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ മുരളീധരൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ, ജനറൽ സെക്രട്ടറി എം പി സജിത് മാസ്റ്റർ, പി കെ രഘുനാഥൻ മാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു .

തുടർന്ന് നടന്ന ചർച്ചകളിൽ പി വേലായുധൻ എം പി പ്രഭാകരൻ, പി സുനിൽകുമാർ, ഷംസു കുളിയാൽ,കെഭാസ്കരൻ, എംസി സന്തോഷ് കുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. 

വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ബൂത്ത് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മണ്ഡല സെക്രട്ടറി പി സുനിൽകുമാർ സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി പ്രവീൺ നന്ദിയും പറഞ്ഞു.


Previous Post Next Post