പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം ഡിസംബർ 12 ന് എം.വി ഗോവിന്ദൻ മാസ്റ്റർ MLA നിർവഹിക്കും ; സ്വാഗതസംഘം രൂപീകരിച്ചു


പള്ളിപ്പറമ്പ് :- പുതുക്കി പണിത പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ ഉദ്ഘാടനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 12 ചൊവ്വാഴ്ച ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം നിർവ്വഹിക്കും. പള്ളിപ്പറമ്പ് മദ്റസ ഹാളിൽ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ, പഞ്ചായത്ത് അംഗങ്ങളായ പി.വി വത്സൻ മാസ്റ്റർ, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ കെ.കെ മുസ്തഫ, ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് സി.എം മുസ്തഫ, പിടിഎ പ്രസിഡണ്ട് കെ.പി മഹമൂദ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ മുഹമ്മദ് അഷറഫ് സ്വാഗതവും പ്രധാനാധ്യാപിക കാഞ്ചന ടീച്ചർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

 ചെയർമാൻ:  കെ.പി അബ്ദുൽ മജീദ്

 ജനറൽ കൺവീനർ : കെ.മുഹമ്മദ് അശ്രഫ്,

വൈസ് ചെയർമാൻമാർ : എം.സജ്മ, കെ.ബാലസുബ്രമണ്യൻ, പി.വി വത്സൻ മാസ്റ്റർ, കെ.പി മഹമൂദ്‌

വർക്കിംഗ് കൺവീനർ : കാഞ്ചന ടീച്ചർ

ജോയിൻ കൺവീനർ : മുനീർ മാസ്റ്റർ.

എക്സിക്യൂട്ടിവ് അംഗങ്ങൾ : കെ.കെ മുസ്തഫ, എം.കെ ദാമോദരൻ, സി.എം മുസ്തഫ ഹാജി, കെ.ഹംസ മൗലവി, എ.പി അമീർ, തൻസീറ കെ.എൻ

സ്റ്റേജ് ഡക്കറേഷൻ

ചെയർമാൻ : കെ.മുഹമ്മദ് അശ്റഫ്,

കൺവീനർ : കെ.പി മഹമൂദ്, മൂസ പറമ്പിൽ, നസീർ.പി, കെ.റഷീദ്, സി.കെ ലഥീഫ്, ഉജിനേഷ്

സ്വീകരണം പബ്ലിസിറ്റി : കെ.ഹംസ മൗലവി, അമീർ എ.പി, കെ.അബ്ദുള്ള, എം.വി മുസ്തഫസി സജിത്ത്, കെ.പി മുഹ്സിൻ, കെ.റാഫി, എം.വി ജലീൽ










 

Previous Post Next Post