കൊളച്ചേരി :- കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള വികസിത് ഭാരത് സങ്കൽപ് യാത്ര ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊളച്ചേരി പഞ്ചായത്തിൽ എത്തിച്ചേരും. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം മിനിസ്റ്റേഡിയത്തിൽ വെച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാർ , ബേങ്ക് മാനേജർമാർ എന്നിവർ പരാതികളിൽ പരിഹാരം കാണുകയും പുതിയ അപ്രക്ഷകൾ സ്വീകരിച്ച് അനുവദിക്കുകയും ചെയ്യും.
ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, ബിജു.പി, പ്രകാശൻ.ടി എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും പദ്ധതികളുടെ ഗുണഭോഗം ലഭിക്കാൻ വേണ്ടുന്ന പ്രവർത്തനം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ തവണകൾ മുടങ്ങിയവരുടേതടക്കം എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തുന്നതായിരിക്കും എന്നും 'വിവിധ ഇൻഷൂറൻസ് പദ്ധതികൾ, 20 രൂപയ്ക്കു 2 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പോളിസി, ഒറ്റ പ്രീമിയം ലൈഫ് ഇൻഷൂറൻസ് തുടങ്ങിയവ അപ്പോൾ തന്നേ അപേക്ഷ സ്വീകരിച്ച് പോളിസികൾ നല്കുന്നതായിരിക്കും എന്നും ഇ.പി. ഗോപാലകൃഷ്ണൻ പറഞ്ഞു.