മയ്യിൽ :- കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കദമി മലബാർ ഗേൾസ് ഫുട്ബോൾ അക്കദമി ഇരിണാവിനെ പരാജയപ്പെടുത്തി. പ്ലെയർ ഓഫ് ദി മാച്ചിന് യങ് ചാലഞ്ചേർസ് ക്ളബ് സ്പോൺസർ ചെയ്ത ട്രോഫി പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ പി.നൈനികക്ക് മയ്യിൽ സി ആർ സി സെക്രട്ടറിയും മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റുമായ പി.കെ നാരായണൻ നൽകി.
ഇന്ന് 14.12.23 ന് മത്സരം ഇല്ല. നാളെ 15.12.23 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണൂർ വിമൻസ് എഫ് സി പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കദമിയുമായി മത്സരിക്കും.