നാഗമുള്ള പറമ്പ് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം ഡിസംബർ 29,30 തീയതികളിൽ


നാറാത്ത് :- തേലക്കാടൻ തറവാട് ആരൂഢക്ഷേത്രം നാഗമുള്ള പറമ്പ് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം ഡിസംബർ 29, 30 തീയതികളിൽ നടക്കും.

 ഡിസംബർ 29 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് നടതുറക്കൽ, തുടർന്ന് ഗണപതിഹോമം, കലശാഭിഷേകത്തോടുകൂടി ഉച്ചപൂജ , നാഗത്തിൽ നിവേദ്യം എന്നിവ നടക്കും. 10 മണിക്ക് ടി.പി പത്മാവതി ടീച്ചർ രചിച്ച ശ്രീ വാസുദേവ ചരിത്രം മണിപ്രവാളം പുസ്തകത്തിന്റെ പ്രകാശനം Dr. കെ.എച്ച് സുബ്രഹ്മണ്യൻ നിർവ്വഹിക്കും. സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ ഭാഷണം നടത്തും. വൈകുന്നേരം 4 മണിക്ക് കൊടിയില ഏറ്റുവാങ്ങൽ, 5.30 കേളികൊട്ട്, ദീപാരാധന, ഗുളികന്റെ കലശപൂജ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ വെള്ളാട്ടം, രക്തേശ്വരിയുടെ തോറ്റം, വിഷ്ണുമൂർത്തിയുടെ തോറ്റം, തായ്പരദേവതയുടെ തോറ്റം എന്നിവ ഉണ്ടായിരിക്കും.

ഡിസംബർ 30 ശനിയാഴ്ച പുലർച്ചെ 2 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്, 4 മണിക്ക് രക്തേശ്വരി അമ്മയുടെ പുറപ്പാട്, 7 മണി മുതൽ വിഷ്ണുമൂർത്തിയുടെ പുറപ്പാട്, 8 മണിക്ക് തായ്പരദേവതയുടെ പുറപ്പാട് എന്നിവ നടക്കും. രാവിലെ 11.30 മുതൽ 2 മണി വരെ അന്നദാനം ഉണ്ടായിരിക്കും.



Previous Post Next Post