ദില്ലി : ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം.
ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റര്‍ സഞ്ചരിച്ച് മാർച്ച് 20 ന് അവസാനിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.