കണ്ണൂർ :- കേന്ദ്ര ക്ഷേമ വികസന പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പരിചയപ്പെടുത്തുന്ന വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയില്‍ തുടരുന്നു. ചെറുതാഴം, മാടായി പഞ്ചായത്തുകളില്‍ വിവര വിദ്യാഭ്യാസ വിനിമയ വാഹനത്തില്‍ വികസന പദ്ധതികള്‍ സംബന്ധിച്ച ചെറു വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു.
ചെറുതാഴം പഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി കെ ശിവദാസനും മാടായി പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് പി വി ധനലക്ഷമിയും ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുത്തു. ചെറുതാഴം ശ്രീസ്ഥ വയലില്‍ പാലോട്ട് കാവ് പരിസരത്ത് ഡ്രോണ്‍ ഉപയോഗിച്ച് വള പ്രയോഗം നടത്തുന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയില്‍ ഉള്‍പെടുത്തി ഗുണഭോക്താക്കള്‍ക്ക് രണ്ട് പഞ്ചായത്തുകളിലും പാചക വാതക കണ്ക്ഷനുകള്‍ നല്‍കി. ഡിസംബര്‍ രണ്ടിന് ഏഴോം, ചെറുകുന്ന് പഞ്ചായത്തുകളിലാണ് യാത്ര.