കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടന്നു


കണ്ണൂർ :- സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഏകദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് 'പാസ്‌വേഡിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു.

സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. രാജു അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി കെ മുനീര്‍, കെ സുജിത, പി ആര്‍ കിഷോര്‍, പരിശീലകരായ നാസര്‍ പട്ടുവം, താജുദ്ദീന്‍ തില്ലങ്കേരി, ഹെഡ്മാസ്റ്റര്‍ ഫാ. ടോംസന്‍ ആന്റണി, കോര്‍ഡിനേറ്റര്‍ എ സജിത്ത് എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post