കൊളച്ചേരി:-ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുകയും തെലുങ്കാനയിൽ ബി.ജെ.പി. വൻ മുന്നേറ്റം നടത്തുകയും ചെയ്തതിൽ ആഹ്ലാദപ്രകടനനവും പൊതുയോഗവും, മധുര പലഹാരം വിതരണവും, പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവരാജൻ പി.വി., വാർഡ് മെംബർ ഗീത വി.വി., പ്രതീപൻ ടി.എന്നിവർ സംസാരിച്ചു.