അഴീക്കലിൽ മണൽവാരൽ തൊഴിലാളികൾ സമരത്തിലേക്ക്


അഴീക്കോട് :- അഴീക്കൽ തുറമുഖത്തെ മണൽ വാരൽ തൊഴിലാളികൾ സമരത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറയായി മണൽ നീക്കമില്ലാതെ തൊഴിൽ സ്തംഭനം വന്നതിനാലാണ് അഴീക്കൽ പോർട്ട് ഓഫീസ് പിക്കറ്റിങ് ഉൾപ്പെടെ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സമരപ്രഖ്യാപന യോഗം പി.ഷുഹൈബ് അഴീക്കൽ ഉദ്ഘാടനം ചെയ്തു.

ജാഫർ മാങ്കടവ്, ഷർഫുദീൻ കാട്ടാമ്പള്ളി, കെ.പി അഫ്സൽ, പി.അബ്ദുൾഖാദർ, വി.കെ മൻസൂർ എന്നിവർ സംസാരിച്ചു. തുറമുഖ പരിധിയിൽ അഴീക്കോട്, പാപ്പിനിശ്ശേരി, വളപട്ടണം, മാട്ടൂൽ പഞ്ചായത്തുകളിലായി ഒൻപത് കടവുകൾ ഉണ്ട്. പൊന്നാനി മോഡൽ മണൽ ശുദ്ധീകരണത്തിന് അഴീക്കലിലും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ചവരെയും പ്ലാന്റ്റിൽ ദിവസം നിശ്ചിത ടൺ മണൽ ശുദ്ധീകരിക്കാൻ കഴിയുന്നവരെയുമാണ് പരിഗണിക്കുന്നത്. ടെൻഡർ സമർപ്പിക്കേണ്ട കാലാവധി ഡിസംബർ 31 ആണെന്നറിയുന്നു. അഴീക്കലിൽ നിലവിലുള്ള പരിസ്ഥിതി പ്രശ്നം പ്ലാൻ്റ് വഴിയുള്ള മണൽ ശുദ്ധീകരണത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തൽ

Previous Post Next Post