മയ്യിൽ :- കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച്ച നടന്ന മത്സരത്തിൽ കണ്ണൂർ വിമൻസ് എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തി. പ്ളയർ ഓഫ് ദി മാച്ചിന് യങ് ചാലഞ്ചേർസ് ക്ലബ്ബ് സ്പോൺസർ ചെയ്ത ട്രോഫി കണ്ണൂർ വിമൻസ് എഫ് സി യുടെ ബി.സുബിക്ക് മുൻ ഗോൾകീപ്പറും ഡി എസ് സി റിട്ടയേർഡ് ക്യാപ്റ്റൻ സി മധുസൂദനൻ നൽകി.
ഇന്ന് 16-12-23 ശനിയാഴ്ച മലബാർ സിറ്റി എഫ് സി മലബാർ ഗേൾസ് ഫുട്ബോൾ എഫ് സി ഇരിണാവിനെ നേരിടും.