മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയും മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനിയും സംയുക്തമായി പ്രഭാഷണം സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയും മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനിയും സംയുക്തമായി മയ്യിൽ CRC യിൽ വെച്ച്  നവകേരളവും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.

മയ്യിൽ പ്രൊഡ്യൂസേർസ് കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സി സെക്രട്ടറി പി.കെ നാരായണൻ സ്വാഗതം പറഞ്ഞു. KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ മാസ്റ്റർ മുഖ്യാതിധിയായി പങ്കെടുത്തു.

Previous Post Next Post