മയ്യിൽ :- കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വേളം ശക്തി സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖത്തിൽ സംഘടിപ്പിച്ച ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ഇന്ന് ഡിസംബർ 17 ഞായറാഴ്ച രാത്രി 10 മണിക്ക് നടക്കും.
സാലു. കെ തോമസ് (അസിസ്റ്റന്റ് കമാന്റന്റ് K.A.P ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്) ട്രോഫി വിതരണം നിർവഹിക്കും. കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ.പി രേഷ്മ വിശിഷ്ടാതിഥിയാകും