കണ്ണൂർ:-ഡൽഹിയിൽ ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. കെ വി സുമേഷ് എം എൽ എ ഉപഹാരം കൈമാറി.
പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി , നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, പി ആര് ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര് ബിജു, മറ്റ് ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.