രിഫാഈ ഗ്രാന്റ് ജൽസ സമാപിച്ചു


ചേലേരി :- വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റർ കമ്മിറ്റി സംഘടിപ്പിച്ച രിഫാഈ ഗ്രാന്റ് ജൽസയും ദഫ് റാത്തീബും സമാപിച്ചു. ചേലേരി രിഫാഈ നഗറിൽ നടന്നപരിപാടി പി.മുസ്തഫ സഖാഫിയുടെ അദ്ധ്യക്ഷതയിൽ രിഫാഈ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്തു.

സ്വലാത്ത് മജ്ലിസിന് മിദ്ലാജ് സഖാഫി അൽ അർഷദി നേതൃത്വം നൽകി. രിഫാഈ ആലാപനവും നടന്നു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി രിഫാഈ അനുസ്മരണ പ്രഭാഷണം രിഫാഈ ഗ്രാന്റ് ദഫ്റാത്തീബിന് ഖൽഫമാരായ അബ്ദുറഷീദ് ദാരിമി, കെ.വി യൂസഫ്, എന്നിവർ നേതൃത്വം നൽകും.

Previous Post Next Post